12:03pm 11 November 2026
NEWS
ഇടപ്പാളയം ഖത്തർ ചാപ്റ്റർ:ഓണാഘോഷം
28/09/2025  11:28 AM IST
nila
ഇടപ്പാളയം ഖത്തർ ചാപ്റ്റർ:ഓണാഘോഷം

ദോഹ: മലപ്പുറം ജില്ലയിലെ എടപ്പാളിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ഖത്തർ ചാപ്റ്ററിന്റെ ഓണാഘോഷ പരിപാടിയായ, ഈണം -2025 വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
തുമാമയിൽ നടന്ന പരിപാടി, ഓണസദ്യയോടെ ആരംഭിച്ചു. പ്രശസ്‌ത സിനിമാ പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥിന്റെ നേതൃത്വത്തിൽ ഖത്തറിലെ ഗായകരായ കോയാസ് എടപ്പാൾ, അനീഷ രാജേഷ് എന്നിവരുടെ ഗാനമേള, സുപ്രഭാ സുഭാഷ് ടീം അവതരിപ്പിച്ച തിരുവാതിരക്കളി, ഖത്തർ കലാക്ഷേത്രയുടെ നൃത്തങ്ങൾ, അലിഫ് ടീമിന്റെ മുട്ടിപ്പാട്ട്, എന്നിവക്ക് പുറമെ ഇടപ്പാളയം അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളുമുണ്ടായിരുന്നു.ആവേശകരമായ വടംവലി മത്സരം പരിപാടിക്ക് കൂടുതൽ മിഴിവേകി.
പരിപാടിക്ക് റഷീദ് മാണൂർ, ഷമീർ വട്ടംകുളം, സുഭാഷ് അയിലക്കാട്, AV സക്കീർ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img